കാശ്മീരിൽ പ്രതീക്ഷയുടെ പുതിയ പ്രഭാതങ്ങൾ ഉദയം കൊള്ളുന്നു ; രാജ്യസേവനത്തിന് തയ്യാറായി നിരവധി ആളുകൾ രംഗത്ത് 

496

ശ്രീനഗർ : കരസേനയുടെ ടെറിട്ടോറിയൽ ആർമി വിഭാഗത്തിലേക്കുളള കേവലം 34 തസ്തികകളിലേക്ക് സേവനസന്നദ്ധരായെത്തിയത് അയ്യായിരത്തിലധികം യുവാക്കൾ. വടക്കൻ കശ്മീരിലെ സൈനിക താവളങ്ങൾക്കു സമീപം കാത്തു നിൽക്കുന്ന നൂറു കണക്കിനു യുവാക്കളുടെ ലക്ഷ്യം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി രാഷ്ട്രസേവനം ചെയ്യുകയെന്നതാണ്. നൂറിലേറെ കിലോമീറ്ററുകൾ യാത്ര ചെയ്ത് ശാരീരിക ക്ഷമതാപരീക്ഷയിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ നിരവധി യുവാക്കളാണ് എത്തിയത്. പ്രദേശത്തെ മോശം കാലാവസ്ഥ ഉദ്യോഗാർത്ഥികളുടെ ആവേശത്തിനു തെല്ലും കുറവു വരുത്തിയിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ താഴ്‌വരയിൽ നിന്നും 200ഓളം യുവാക്കളാണ് സൈന്യത്തിന്റെ ഭാഗമായത്.

കേവലം 34 ഒഴിവുകളിലേക്കായി ഇത്രയധികം ഉദ്യോഗാർത്ഥികളെത്തുന്ന കാഴ്ച ഏറെ വേദനയുണർത്തുന്നു എന്നും അവരുടെ ഉത്സാഹം ആ മുഖങ്ങളിൽ നിന്നു വ്യക്തമാണെന്നും 10ആം സെക്ടറിന്റെ കമാൻഡറായ ബ്രിഗേഡിയർ എസ്.എച്ച് നഖ്‌വി പറഞ്ഞു. ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനേത്തുടർന്ന് താഴ്‌വരയിൽ വിഘടനവാദികൾ സൃഷ്ടിച്ച പ്രശ്നങ്ങളെ തുടർന്ന് 2016ലെ ആർമി റിക്രൂട്ട്‌മെന്റ് റദ്ദു ചെയ്തിരുന്നു. എന്നാൽ സ്ഥിതി ശാന്തമാവുകയും, താഴ്‌വര സമാധാനപൂർണ്ണമായ നിലയിലേക്ക് മാറുകയും ചെയ്തതോടെ സൈന്യം വീണ്ടും റിക്രൂട്ട്‌മെന്റ് റാലി നടത്തിയത്