India

രാജ്യം ഡിജിറ്റല്‍ ഇടപാടിലേക്ക് മാറണം: കറന്‍സി ഉപയോഗം കുറയ്ക്കണമെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ ജനങ്ങള്‍ പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഡിജിറ്റല്‍ ഇടപാടിലേക്ക് മാറിയാല്‍ മാത്രമേ അഴിമതി ഇല്ലാതാക്കാനാകൂവെന്നും മോദി പറയുന്നു. കറന്‍സിയുടെ ഉപയോഗം കുറയ്ക്കണം. പുതിയൊരു ഇന്ത്യയെ സൃഷ്ടിക്കാന്‍ 125 കോടി ജനങ്ങളും ഒരുമിച്ച് രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം പാഴാക്കുന്നത് സാമൂഹ്യവിപത്താണ്. സ്‌കൂള്‍ ഫീസ് അടയ്ക്കുന്നതും, മരുന്നുകള്‍ വാങ്ങുന്നതും, ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ എന്നിവ ബുക്ക് ചെയ്യുന്നതും ഇനിമുതല്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാകണം. കഴിഞ്ഞ ഏതാനും മാസമായി ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് നല്ല മാറ്റത്തിനുള്ള സൂചനയാണെന്നും മോദി പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടിനെക്കുറിച്ച് സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ പതുക്കെ അത് മാറുമെന്നും അദ്ദേഹം പറഞ്ഞു. ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി 26 ആഴ്ചയാക്കി ഉയര്‍ത്തിയ സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചും മോദി സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button