KeralaNews

വൈദ്യുതി നിരക്ക് കൂട്ടുമെന്ന് സൂചന : നിരക്ക് വര്‍ധന വീട്ടാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത. വീട്ടാവശ്യത്തിനുള്ള വൈദ്യുതിയ്ക്കാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. വൈദ്യുതി യൂണിറ്റിന് 30 പൈസ കൂടും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ വൈദ്യുതി നല്‍കും. വ്യവസായ -വാണിജ്യാവശ്യത്തിനുള്ള നിരക്ക് കൂടില്ല. പുതിയ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍വരും. റെഗുലേറ്ററി കമ്മിഷന്‍ ഉടന്‍ പ്രഖ്യാപിക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകളില്‍ 150 യൂണിറ്റ് വരെ ഒന്നരരൂപയ്ക്കുതാഴെ വൈദ്യുതി നല്‍കും. സാധാരണനിരക്ക് 2.90 രൂപയാണ്. റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ ടി.എം.മനോഹരനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

എല്ലാതരം വിളകള്‍ക്കും ജലസേചനത്തിന് ആവശ്യമായ വൈദ്യുതി സൗജന്യനിരക്കില്‍ ലഭിക്കും. ഭക്ഷ്യധാന്യ വിളകള്‍ക്കാണ് യൂണിറ്റിന് രണ്ടുരൂപയ്ക്ക് ഇപ്പോള്‍ വൈദ്യുതി കിട്ടുന്നത്.
ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും.

ജലനിധി, ജലധാര എന്നിങ്ങനെയുള്ള എല്ലാ പങ്കാളിത്ത കുടിവെള്ള പദ്ധതികള്‍ക്കും വീട്ടുനിരക്കില്‍ വൈദ്യുതി ലഭിക്കും. നിരക്ക് വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ സ്വമേധയാ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടതിനാല്‍ നിര്‍ത്തിവെച്ചിരുന്നു. കോടതി ഇത് സ്റ്റേചെയ്തിട്ടില്ല. അതിനാല്‍ നിയമനടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും അന്തിമ ഉത്തരവിന് വിധേയമായി നിരക്കുവര്‍ധന പ്രഖ്യാപിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button