Kerala

എസ്.എസ്.എല്‍.സി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം ജുഡീഷ്യല്‍ അന്വേഷണം നടത്തണം – സി ശിവന്‍കുട്ടി

തിരുവനന്തപുരം : ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം  നടത്തണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതില്‍ പ്രതിക്ഷേധിച്ചു യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതില്‍ ദുരൂഹതയുണ്ട് വളരെ ആസൂത്രിതമായിട്ടാണ് ഇത് നടന്നിട്ടുള്ളത് കേരളത്തില്‍ കുറച്ചു കാലങ്ങളായിട്ടു ഇത്തരം സംഭവങ്ങള്‍ നടന്നുവരികയാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷക്കു പോലും സംരക്ഷണം നല്‍്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ അനേഷണത്തില്‍ വിശ്വാസമില്ല അതിനാല്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു ഒരു ഭരണാനുകൂല സംഘടനയെയാണ് സംശയിക്കപ്പെടുന്നത്. മലപ്പുറം കേന്ദ്രീകരിച്ചാണ് അനേഷണം നടക്കുന്നത് മലപ്പുറത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നടന്ന മാതൃകാ പരീക്ഷയിലെ 13 ചോദ്യങ്ങള്‍ ഹൈര ചോദ്യപേപ്പറിലുള്ളതാണ് മാധ്യമങ്ങളിലുള്‍പ്പെടെ ചോദ്യങ്ങള്‍ വന്നിരുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റുവാന്‍ എത്രയും പെട്ടന്നു തന്നെ ജുഡീഷ്യല്‍ അനേഷണം നടത്തുകയാണുവേണ്ടതെന്നും അദ്ദേഹം പറഞ്ഞു .ചോര്‍ന്ന ചോദ്യപ്പേപ്പര്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കത്തിച്ചു. മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കുപറ്റി . മാര്‍ച്ചിന് യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ജെ ആര്‍ അനുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ രാഹേന്തു, അശ്വതി, മണവാരി രതീഷ് ,രഞ്ജുചന്ദ്രന്‍ ,എന്നിവര്‍ സംസാരിച്ചു. രക്ത സാക്ഷി മണ്ഡപത്തില്‍നിന്നും ആരംഭിച്ച മാര്‍ച്ചിന് ജില്ലാനേതാക്കളായ ചന്ദ്രകിരണ്‍ ,സതീഷ് ,വിഷ്ണു ,ഉണ്ണിക്കണ്ണന്‍ ,നന്ദു ,പ്രശാന്ത് ,അഞ്ചുപദ്മകുമാര്‍,അനന്ദു ,അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button