NewsIndia

യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ ശുദ്ധികലശത്തിനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് : ഖജനാവ് തിന്നുമുടിയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി വെള്ളം കുടിയ്ക്കും

ലഖ്‌നൗ : യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദേശം. നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ജോലിയില്‍ നിന്നും സ്വയം പിരിഞ്ഞു പോകാം. ദിവസവും 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അല്ലാത്തവര്‍ക്ക് രാജിവച്ച് പുറത്തുപോകാം. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ചവരുത്താന്‍ പാടില്ലെന്നും ഗോരഖ്പൂരില്‍ നടന്ന ബിജെപി യോഗത്തില്‍ ആദിത്യനാഥ് പറഞ്ഞു.

കഠിനമായി ജോലി ചെയ്യുന്നയാളാണ് താന്‍. അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരും തന്നെപ്പോലെ ജോലി ചെയ്യണം. അല്ലാത്തവര്‍ തുടരേണ്ടതില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ വിനയം കൈവിടാതെ ജോലിചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതാണ് തങ്ങളുടെ സര്‍ക്കാരിന്റെ ആദ്യ ലക്ഷ്യം.
സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നത് ഒരു കാരണവശാലും സര്‍ക്കാരിന് വിട്ടുവീഴ്ചാ മനോഭാവത്തോടെ കാണാനാകില്ലെന്നും, ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ണ്ണമായും ജനങ്ങളിലേയ്ക്ക് എത്തുന്നുണ്ടോ എന്ന് ബിജെപി എംഎല്‍എമാരും ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും സദാ നിരീക്ഷിക്കണം. അവസാന ആളിന് വരെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് പ്രവര്‍ത്തകര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button