India

യുപിയില്‍ അടച്ചു പൂട്ടിയ അറവുശാലകളെക്കുറിച്ച് വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ അടച്ചു പൂട്ടിയ അറവുശാലകളെക്കുറിച്ച് വിശദീകരണവുമായി കേന്ദ്രം. അനധികൃത അറവുശാലകളാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടിയതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. യു.പിയില്‍ അറവുശാലകള്‍ പൂട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു. അനധികൃതമായി യാതൊന്നും രാജ്യത്ത് നടക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. നോട്ട് നിരോധനത്തെ തുടര്‍ന്ന് കയറ്റുമതിയില്‍ ഒരു പ്രതിഫലനവും ഉണ്ടായിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

2014-15 കാലത്തെ അപേക്ഷിച്ച് 2015-16ല്‍ പോത്തിറച്ചിയില്‍ 8.87 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പോത്തിറച്ചി അടക്കം ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ചൈന വിപണി അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ ഉല്‍പന്നങ്ങളുടെ ആവശ്യകതയില്‍ ഉണ്ടായ കുറവാണ് കയറ്റുമതിയില്‍ ക്ഷീണത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കയറ്റുമതിയുടെ 16 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. അവിടങ്ങളിലുണ്ടാവുന്ന പണപ്പെരുപ്പവും സ്തംഭനാവസ്ഥയും കയറ്റുമതിയെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button