International

പ്രതികളോട് കുറ്റവിമുക്തരാക്കാന്‍ വിചിത്രമായ ആവശ്യവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ ലാഹോര്‍ കോടതിയില്‍

ലാഹോര്‍: മതം മാറിയാല്‍ രക്ഷപ്പെടുത്താമെന്ന് പ്രതികളോട് അഭിഭാഷകന്‍. ക്രൈസ്തവ വിശ്വാസികളായ 42 പ്രതികളോട് ഇസ്ലാം മതം സ്വീകരിക്കാനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. ലാഹോര്‍ പ്രോസിക്യൂട്ടറാണ് നിയമവിരുദ്ധമായി നീങ്ങിയത്.

2015 മാര്‍ച്ചില്‍ യോഹനബാദില്‍ രണ്ട് ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന ചാവേറാക്രമണവുമായി ബന്ധപ്പെട്ട് നടന്ന മര്‍ദ്ദനത്തിനിടെ രണ്ടു പേര്‍ മരിച്ച കേസില്‍ വിചാരണ നേരിടുന്ന പ്രതികള്‍ക്കാണ് ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയത്. ഡെപ്യൂട്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായ സയീദ് അനീസ് ഷായാണ് വാഗ്ദാനം നല്‍കിയത്. കൊല്ലപ്പെട്ട രണ്ടു പേര്‍ക്കും ആക്രമണവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം ഇവരെ തല്ലിക്കൊന്നത്. ഭീകരവിരുദ്ധകോടതിയിലാണ് ഇവര്‍ക്കെതിരെ കേസ് നടക്കുന്നത്.

പ്രതികള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ കുറ്റവിമുക്തരാക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നതായി പ്രോസിക്യൂട്ടര്‍ അറിയിച്ചതായി പ്രതികള്‍ക്കായി ഹാജരാകുന്ന ഫ്രാന്‍സി വെളിപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button