International

വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ക്യാമറ വെച്ചു ; ക്യാമറയില്‍ കിട്ടിയ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി

വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ക്യാമറ വെച്ചു. എന്നാല്‍ ക്യാമറയില്‍ കിട്ടിയ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി. സിംഗപ്പൂരിലെ നൂറുല്‍ ബേക്കര്‍ വീട്ടിലാണ് സംഭവം. ബുധനാഴ്ച ക്യാമറയില്‍ നിന്ന് കിട്ടിയ ദൃശ്യങ്ങള്‍ കണ്ട ബേക്കറും കുടുംബവും ശരിക്കും ഞെട്ടിയിരിക്കുകയാണ്. വീട്ടുജോലിക്കാരിക്ക് പ്രേതബാധ കൂടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്.

വെള്ള വസ്ത്രങ്ങളിഞ്ഞ് കൈകള്‍ പിന്നില്‍ക്കെട്ടി മുടിയെല്ലാം മുഖത്തേക്ക് ചിതറിച്ച് പ്രേതബാധ കൂടിയത് പോലെയായിരുന്നു വേലക്കാരി. വിചിത്രമായ രീതിയിലുള്ള ചലനങ്ങളും വിളറി വെളുത്തിരിക്കുന്ന മുഖവും ദൃശ്യങ്ങളുടെ ഭീതി വര്‍ധിപ്പിച്ചു. ക്യമാറയ്ക്ക് നേരെ മുന്നില്‍ യുവതി നടത്തിയ പ്രേതപ്രകടനം സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ നടത്തിയ അഭിനയമാണെന്നും കരുതുന്നു. അസാധാരണവും വിചിത്രവുമായ പെരുമാറ്റം കണ്ട് ഞെട്ടിയ ബേക്കറും കുടുംബവും സമുഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button