തിരുവനന്തപുരം : മൂന്നാര്‍ വിഷയത്തില്‍ എംഎം മണിയെ തിരുത്തി വി.എസ് അച്യുതാനന്ദന്‍. ടാറ്റയ്ക്ക് 50,000 ഏക്കര്‍ ഭൂമിയുണ്ടെന്ന് പറഞ്ഞ് സമരം ചെയ്തിട്ട് അതില്‍ നിന്ന് പിന്മാറിയ ആളാണ് വിഎസ് എന്നും പ്രായമായ ആളായതിനാല്‍ ഓര്‍മപ്പിശക് വരുമെന്നുമാണ് എംഎ മണി പറഞ്ഞത്.
മണി പറഞ്ഞത് തെറ്റെന്ന് വിഎസ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടാറ്റയുടെ അനധികൃത നിര്‍മാണം പൊളിച്ചുനീക്കിയാല്‍ നല്ലത്. അനധികൃതമായാണ് അവരവിടെ പ്രവര്‍ത്തിക്കുന്നത്. കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments