KeralaNews

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കാരം ഇന്ന് മുതല്‍ നിലവില്‍ വരും; മാറ്റങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കാരം ഇന്ന് മുതല്‍ നിലവില്‍ വരുമ്പോൾ വരുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കണം. എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറച്ചിട്ടുണ്ട്. ഇനി മുതൽ വാഹനത്തിലിരുന്ന് പിന്നിലേക്ക് നോക്കിയാൽ കമ്പി കാണാൻ സാധിക്കില്ല. വാഹനത്തിലെ കണ്ണാടി മാത്രം നോക്കി വേണം വണ്ടി പുറകോട്ടും വശങ്ങളിലേക്കും എടുക്കേണ്ടത്. കൂടാതെ വാഹനത്തിന് കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് എല്ലാഭാഗത്തെയും കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. റിബണിൽ തട്ടിയാൽ കമ്പി താഴെ വീഴും. ഇതോടെ ലൈസന്‍സ് പ്രായോഗിക പരീക്ഷ തോല്‍ക്കും.

റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവദിക്കില്ല. വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ അടയാളം വെയ്ക്കാനും അനുവാദമില്ല. നിരപ്പായ സ്ഥലത്തിന് പുറമെ കയറ്റത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഓടിച്ച് കാണിക്കണം. വണ്ടി പുറകോട്ട് പോയാലും പരീക്ഷ തോൽക്കും. കൂടാതെ രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനാകുമോ എന്നറിയാനുള്ള പാര്‍ക്കിങ്ങ് പരീക്ഷയും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button