തൃശൂര്‍ : കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ ഒരുങ്ങി കുടുംബശ്രീ. റെയിൽവേ സ്റ്റേഷനിലേക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്കാണ് കുടുംബശ്രീ തയ്യാറെടുക്കുന്നത്. മാസ്റ്റർ കിച്ചൻ എന്നപേരിൽ തൃശ്ശൂരിലെ ഭക്ഷണ വിൽപ്പന കേന്ദ്രത്തിന്റെ അനുമതിക്കായുള്ള കുടുംബശ്രീ മിഷൻ ചർച്ചകൾ പൂർത്തിയായി വരുന്നു. തൃശൂർ ഐഫ്രം എന്ന സ്ഥാപനം കുടുംബശ്രീ പ്രവർത്തകർക്ക് പാചകത്തിലടക്കം പരിശീലനം നടത്തി വരുന്നു. അതിനാൽ ഇവിടെ നിന്നുള്ളവരുടെ സേവനം മാസ്റ്റർ കിച്ചനിലേക്ക് പ്രയോജനപ്പെടുത്തും. ഭക്ഷണം പൊതിയാക്കി സ്റ്റേഷനിൽ വിൽക്കുന്ന രീതിയാകും ഉണ്ടാവുക. തൃശ്ശൂരിൽ അടഞ്ഞു കിടക്കുന്ന ഭക്ഷണ ശാല ഏറ്റെടുക്കുന്നത് സംബന്ധിച്ച് അടുത്ത യോഗത്തിൽ ചർച്ച ചെയ്യും.
Post Your Comments