ഒടുവിൽ ഇതാ സച്ചിദാനന്ദനും പറയുന്നു മാർക്സിസ്റ്റ് പാർട്ടിയ്ക്ക് മുഖ്യമന്ത്രി ഒരു ഭാരമായി മാറുകയാണോ ?

2478

കൊച്ചി : പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ എത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും പൊലീസ് വലിച്ചിഴച്ചതിനേത്തുടര്‍ന്ന് പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. “മാർക്സിസ്റ്റ് പാർട്ടിയ്ക്ക് മുഖ്യമന്ത്രി ഒരു ഭാരമായി മാറുകയാണോ എന്ന ചോദ്യമാണ്” സച്ചിദാനന്ദൻ ഫേസ്ബുക് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്.

പൊലീസ് ജിഷ്ണുവിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യരുതായിരുന്നു. പൊലീസിനെ വരുതിക്ക് നിര്‍ത്താനുള്ള ചുമതല ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിക്കല്ലേ എന്ന്‍ അദ്ദേഹം ചോദിക്കുന്നു.  മഹിജയെ വലിച്ചിഴച്ച സംഭവമല്ലാതെ പിണറായി സര്‍ക്കാരിന്റെ മറ്റു വീഴ്ച്ചകളും സച്ചിദാന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍  ചൂണ്ടിക്കാണിക്കുന്നു.