KeralaNews

എംഎം മണിക്കെതിരെ ബിജെപി പരാതി കൊടുത്തു: കുതിരവട്ടത്തോ ഊളമ്പാറയിലോ മണിയെ കൊണ്ടുചെന്നാക്കണമെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: എംഎം മണിക്കെതിരെ ബിജെപി പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ പ്രസംഗിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. പ്രധാനമന്ത്രി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കുഴപ്പമുള്ളത് കൊണ്ടാണെന്ന് മണി പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് ബിജെപി പരാതി നല്‍കിയിട്ടുള്ളത്.

അതേസമയം വൈദ്യുതിമന്ത്രി എം.എം.മണിക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. മനോനില നഷ്ടപ്പെട്ട അദ്ദേഹത്തെ കുതിരവട്ടത്തോ ഊളന്‍പാറയിലോ അഡ്മിറ്റ് ചെയ്യണമെന്നും സ്ഥലകാലബോധം ഇല്ലാതെ പെരുമാറുന്ന വ്യക്തിയെ മന്ത്രിയാക്കിയത് പിണറായി വിജയന് പറ്റിയ മറ്റൊരു വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി. എംഎം മണി ഭരിക്കുന്നത് വൈദ്യുതി വകുപ്പായതിനാല്‍ ഷോക്ക് ട്രീറ്റ്‌മെന്റിന് പണം ചിലവാക്കേണ്ടതില്ലയെന്നും പി.കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button