Latest NewsIndiaNewsWomen

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പ്രചോദനം: സിനിമകള്‍ക്കെതിരെ ആഞ്ഞടിച്ച് മനേക ഗാന്ധി

പനജി : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടത്താന്‍ പുരുഷന്മാര്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്നത് സിനിമകളില്‍ നിന്നാണെന്ന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി. സിനിമകളില്‍ സ്ത്രീകളെ മാന്യമായി ചിത്രീകരിക്കണമെന്നും ജീവിതത്തിലും, ജോലി സ്ഥലത്തും വിജയിക്കാത്ത പുരുഷന്മാര്‍ തങ്ങളുടെ നിരാശ സ്ത്രീകള്‍ക്ക് നേരെ തീര്‍ക്കാനുള്ള പ്രവണത കാണിക്കാറുണ്ടെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

സിനിമകള്‍ പുതുതലമുറയിലെ ആണ്‍കുട്ടികളെ വഴിതെറ്റിക്കുന്നുണ്ടെന്നും മേനക ഗാന്ധി പറഞ്ഞു. ഗോവ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button