Latest NewsNewsIndia

വിമാനത്തില്‍ പക്ഷിയിടിച്ചു; യാത്രക്കാര്‍ കുടുങ്ങി

വാരണാസി•പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് വിമാനത്തിലെ 150 ഓളം യാത്രക്കാര്‍ വാരണാസി വിമാനത്താവളത്തില്‍ കുടുങ്ങി.

ബുധനാഴ്ച രാവിലെയാണ് സംഭവം. വിമാനത്തിന്റെ വലത്തുവശത്തെ എന്‍ജിന്റെ മൂന്ന് ബ്ലെയ്ഡുകള്‍ തകര്‍ന്നതാണ് പ്രശ്നമായത്. ന്യൂസല്‍ഹി-ഖജുരാഹോ-വാരണാസി-ന്യൂഡല്‍ഹി 9W 2423 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനത്തിലെ സീറ്റുകള്‍ പൂര്‍ണ്ണമായും ബുക്ക്‌ ചെയ്യപ്പെട്ടിരുന്നു. 150 പേരില്‍ 100 പേര്‍ വാരണാസിയില്‍ നിന്നും 50 പേര്‍ ഖജുരാഹോയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കും പോകേണ്ടവരായിരുന്നു. ഇതില്‍ ചിലര്‍ക്ക് ഡല്‍ഹിയില്‍ നിന്നും വിദേശത്തേക്ക് കണക്ഷന്‍ വിമാനങ്ങളില്‍ പോകേണ്ടവരായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇവരെല്ലാം വിമാനത്താവളത്തില്‍ കുടുങ്ങി. വിമാനക്കമ്പനിയുടെ പ്രതികരണത്തില്‍ യാത്രക്കാര്‍ തൃപ്തരായിട്ടില്ല. ഇവര്‍ക്ക് എപ്പോള്‍ ഡല്‍ഹിയിലേക്ക് പോകാന്‍ കഴിയുമെന്നും വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button