Latest NewsNewsIndia

ആധാറില്‍ പിടിമുറുക്കി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും

ഡൽഹി: കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആധാറില്‍ പിടിമുറുക്കി. ബാങ്കുകള്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാത്ത വിദേശ ഇടപാടുകള്‍ നടത്തുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. ഈ മാസം തന്നെ നിർബന്ധമായും ബന്ധിപ്പിച്ചിരിക്കണമെന്നാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിക്കുന്നത്. ഇക്കാര്യം അക്കൗണ്ട് ഉടമകളെ എത്രയും വേഗം അറിയിക്കും.

മുമ്പ് അനിശ്ചിത കാലമായിരുന്നു ഇതിനുള്ള സാവകാശം. എന്നാല്‍ ഇത് ഇപ്പോള്‍ ചുരുക്കിയിരിക്കുകയാണ്. എന്നാല്‍ ഈ ചുരുങ്ങിയ കാലാവധിക്കുളളില്‍ ബാക്കിയുള്ളവരുടെ അക്കൗണ്ട് വിവരങ്ങളില്‍ ആധാര്‍ ബന്ധിപ്പിക്കുന്നതെങ്ങനെയെന്നറിയാതെ കുഴങ്ങുകയാണ് ബാങ്ക് അധികൃതര്‍. കാരണം കാര്യം അറിയിച്ചാലും എത്ര പേര്‍ ഇതിന് തയാറാകുമെന്ന് സംശയം അധികൃതര്‍ക്കുണ്ട്.

നികുതി വെട്ടിപ്പ് തടയാനാണ് ഇങ്ങനെയൊരുകാര്യം കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നത്. അമേരിക്കയുമായുള്ള ഫാറ്റ്ക കരാറും ഇത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദമുണ്ടാക്കി. എന്നാല്‍ ആധാര്‍ മാത്രമല്ല, കെവൈസിയും ഇതേ ദിവസത്തിനുമുമ്പ് സമര്‍പ്പിച്ചില്ലെങ്കിലും സമാമനമായ രീതിയില്‍ നടപടിയുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button