പാലും മുട്ടയുമൊക്കെ ഫ്രിഡ്ജില്‍ ഇങ്ങനെയാണോ വയ്ക്കുന്നത്? എങ്കില്‍ സൂക്ഷിക്കുക

1133

ദുബായ്: പലരും പാലും മുട്ടയുമൊക്കെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് തെറ്റായ രീതിയിലാണെന്ന് ദുബായ് ഭക്ഷ്യ സുരക്ഷ അധികൃതർ. പലപ്പോഴും നമ്മൾ ഫ്രിഡ്ജിന്റെ ഡോറിലാണ് മുട്ടയും മറ്റും സൂക്ഷിക്കുന്നത്. ഇത് അപകടമാണ്. ഇടയ്ക്ക് ഇടയ്ക്ക് നമ്മൾ ഫ്രിഡ്ജ് തുറക്കുമ്പോൾ അന്തരീക്ഷ വായു ഈ മുട്ടമേൽ പതിക്കും. ഇങ്ങനെ വരുമ്പോൾ അവ പെട്ടെന്ന് കേടാക്കാൻ സാധ്യതയുണ്ട്. ഗൾഫ് കോർപറേഷൻ കൗൺസിലിന്റെ ഫുഡ് സേഫ്റ്റി വീക്ക് സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

എല്ലാവരും റെഫ്രിഗേറ്റർ ഉപയോഗിക്കാറുണ്ട്. പക്ഷെ അത് തെറ്റായ രീതിയിലാണെന്ന് മാത്രം.ഈ പ്രവണത അവസാനിപ്പിക്കണം. ഫ്രിഡ്ജിന്റെ ഡോറിൽ മുട്ടയും പാലും സൂക്ഷിക്കാൻ പാടില്ല. ഇവ പെട്ടെന്ന് കേടാക്കാൻ ഇടയാകും. അതിനാൽ തന്നെ റെഫ്രിഗേറ്ററിന്റെ ഈ ഡിസൈൻ മാറ്റണമെന്നാണ് ദുബായ് ഭക്ഷ്യ സുരക്ഷ അധികൃതർ പറയുന്നത്. ഫ്രിഡ്ജിന്റെ അവസാന തട്ടിൽ വേണം മുട്ടയും പാലും സൂക്ഷിക്കാൻ.

ജനങ്ങളുടെ ശീലവും ഫ്രിഡ്ജിന്റെ പ്രകൃതവും മാറ്റുന്നതിൽ സാങ്കേതികമായ പരിമിതികൾ ഉള്ളതിനാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണ സാധനങ്ങളുടെ എക്സ്പൈറി ഡേറ്റിനെ കുറിച്ച് അപബോധം അറിയിക്കുക കൂടാതെ കഴുകാത്തതും മണ്ണ് പുരണ്ടതുമായ പച്ചക്കറികൾ സൂക്ഷിക്കുന്ന തെറ്റായ പ്രവണത മാറ്റുകയും ചെയ്യണം. മുട്ടയും പാലും ഫ്രിഡ്ജിന്റെ മെയിൻ കംപാർട്മെന്റിൽ സൂക്ഷിക്കണം. പൊട്ടിയതും കേടുവന്നതുമായ സൂക്ഷിക്കാതിരിക്കുക. പാകം ചെയ്ത ആഹാര സാധനങ്ങൾ മുകളിലെ ഷെൽഫിൽ സൂക്ഷിക്കുന്നതിനോടൊപ്പം ഐസ് ക്രീം മുതലായവ ഫ്രീസറിന്റെ മുകളിൽ സൂക്ഷിക്കുക.

പച്ചക്കറികൾ പോലുള്ളവ പാക്ക് ചെയ്തു സൂക്ഷിക്കുന്നതും ഉചിതമായിരിക്കും. പച്ചക്കറികളിൽ പ്രത്യേകിച്ച് സാലഡ് പോലുള്ളവ നന്നായി കഴുകി സൂക്ഷിക്കുന്നതും ഉചിതമായിരിക്കും.