Latest NewsNewsIndia

സഹസ്ര കോടികളുടെ ക്രമക്കേട്; കാർത്തി ചിദംബരത്തിന് എൻഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്

ചെന്നൈ:മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് എൻഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റിന്റെ നോട്ടീസ്.വിദേശ വിനിമയ ചട്ടം ലംഘിച്ചതിനാണ് നോട്ടീസ് അയച്ചത്. സെബിയുടെ നിബന്ധനകൾക്കു വിരുദ്ധമായി ഓഹരികൾ വിറ്റതിലൂടെ 2,262 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്.

ചെന്നൈയിലെ അഡ്വാന്‍റേജ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാർക്കുംകമ്പനി നിയന്ത്രിച്ചിരുന്ന കാർത്തി ചിദംബരത്തിനും നോട്ടീസ് അയച്ചതായി എൻഫോഴ്മെന്‍റ് ഡ‍യറക്ടറേറ്റിന്‍റെ പ്രസ്താവനയിൽ പറയുന്നു.ചെന്നൈയിലെ വാസൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയും എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button