CricketNewsSports

ഷാഹിദ് അഫ്രീദിക്ക് സ്നേഹസമ്മാനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം

പാക് താരം ഷാഹിദ് അഫ്രീദിയുടെ വിരമിക്കല്‍ സമയത്ത് സ്നേഹസമ്മാനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 18-ാം നമ്പര്‍ ജഴ്‌സിയാണ് അഫ്രീദിക്ക് സമ്മാനമായി ടീം ഇന്ത്യ നൽകിയത്. ഈ ജഴ്‌സിയില്‍ ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം ഒപ്പിട്ടിരുന്നു. ”ഷാഹിദ് ഭായ്, എല്ലാവിധ ആശംസകളും, നിങ്ങള്‍ക്കെതിരെ കളിക്കുന്നത് എപ്പോഴും ആനന്ദം നല്‍കുന്നതാണെന്ന് വിരാട് കോഹ്ലി എഴുതിയിരുന്നു.

ഈ ജഴ്‌സിയുടെ ചിത്രം ഒരു പാകിസ്ഥാൻ മാധ്യമപ്രവർത്തകനാണ് പങ്ക് വെച്ചിരിക്കുന്നത്. യുവരാജ് സിങ്ങ്, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, സുരേഷ് റെയ്‌ന, പവന്‍ നേഗി, ശിഖര്‍ ധവാന്‍, ആര്‍.അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യെ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അജിങ്ക്യെ രഹാനെ എന്നിവരും ഈ ജേഴ്‌സിയിൽ ഒപ്പിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button