ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

321

വാഷിംഗ്‌ടൺ : ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോർജ്. എച്ച്.ഡബ്ല്യു. ബുഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ മൂർച്ഛിച്ചതിനെ തുടർന്ന് ടെക്സസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.

അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യം പൂർണമായും വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ജോർജ് ബുഷിന്‍റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതായും ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.