Latest NewsNewsInternational

അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന ഈ തെറ്റിന് ദുബായില്‍ കൊടുക്കേണ്ട പിഴ 500 ദിര്‍ഹം

ദുബായ് : അശ്രദ്ധ കൊണ്ട് ഉണ്ടാകുന്ന ഈ തെറ്റിന് ദുബായില്‍ കൊടുക്കേണ്ട പിഴ 500 ദിര്‍ഹം. ഈ പിഴ എന്തിനെന്നല്ലേ. ദുബായ് നഗരത്തില്‍ കിടക്കുന്നത് ടണ്‍കണക്കിന് സിഗററ്റ് മാലിന്യമാണ്. മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ മുനിസിപാലിറ്റി അധികൃതര്‍ ആരംഭിച്ചുകഴിഞ്ഞു. . കഴിഞ്ഞ ദിവസം ഷെയ്ഖ് സെയ്ദ് റോഡില്‍ നിന്ന് 30 കിലോയോളം വരുന്ന സിഗരറ്റ് മാലിന്യങ്ങളാണ് അധികൃതരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്.

സിഗററ്റ് കുറ്റികള്‍ ഇനി അശ്രദ്ധയോടെ റോഡിലേയ്ക്കും പൊതുസ്ഥലങ്ങളിലേയ്ക്കും വലിച്ചെറിയുന്നതിന് പിഴ ചുമത്താന്‍ അധികൃതര്‍ തീരുമാനിച്ചു. അഞ്ഞൂറ് ദിര്‍ഹമാണ് പിഴത്തുക. ഇന്ത്യന്‍ മണി ഇത് 8500 രൂപയാണ്.

ഇങ്ങനെ പാര്‍ക്കിലും ബീച്ചിലും കിലോകണക്കിന് സിഗററ്റ് മാലിന്യങ്ങളാണ് കുന്നുകൂടി കിടക്കുന്നത്. ഇത് നീക്കം ചെയ്യുന്നതിനായി അധികൃതര്‍ 40 പുതിയ ഉപകരണങ്ങള്‍ വാങ്ങി. റോഡുകളിലും, മെട്രോ സ്‌റ്റേഷനുകളിലും ചിതറി കിടക്കുന്ന സിഗററ്റ് മാലിന്യങ്ങള്‍ നിമിഷം നേരം കൊണ്ടാണ് ഈ ഉപകരണം ഉപയോഗിച്ച് നീക്കം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button