NewsIndia

മൂന്ന് കിടിലൻ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി വീണ്ടും ഓഫറുകൾ അവതരിപ്പിക്കുന്നു. 349, 333, 385 എന്നീ തുകകളിലുള്ള മൂന്ന് ഓഫറുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. 333 രൂപയുടെ പ്ലാനില്‍ ദിവസേന 3ജിബി 3ജി ഡേറ്റ ഉപയോഗിക്കാം.എന്നാൽ സൗജന്യ കോളുകൾ ഒന്നും ഇതിൽ ലഭ്യമല്ല. 349 രൂപയുടെ പ്ലാനിൽ ദിവസേന 2 ജിബി ഡേറ്റ ഉപയോഗിക്കാനാകും. കേരളത്തിനുള്ളിൽ മാത്രം പരിധിയില്ലാതെ വിളിക്കാനാകും.

385 രൂപയുടെ ഓഫറിന് ദിവസേന 2 ജിബി ഡേറ്റയാണ് ലഭിക്കുന്നതെങ്കിലും ബിഎസ്എന്‍എല്‍ നമ്പരുകളിലേക്ക് 3000 മിനുട്ട് കോളും മറ്റ് നെറ്റ്വർക്കുകളിലേക്ക് 1800 മിനിറ്റ് കോളും ലഭിക്കും. മുൻപ് ബിഎസ്എൻഎൽ 339 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button