Latest NewsKeralaNews

വീണ്ടും അസഭ്യവര്‍ഷവുമായി മന്ത്രി എം.എം മണി

ഇടുക്കി• വീണ്ടും അസഭ്യവര്‍ഷവുമായി മന്ത്രി എം.എം മണി. ജില്ലാ കളക്ടറെ കഴിവുകെട്ടവന്‍ എന്ന് വിശേഷിപ്പിച്ച മണി സബ് കളക്ടര്‍ വെറും ചെറ്റയാണെന്നും പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മണി വീണ്ടും വിവാദ പരാമര്‍ശം നടത്തിയത്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആര്‍.എസ്.എസ് ആണെന്നും മണി. ചെന്നിത്തലയുടെ സംസാരം ആര്‍.എസി.എസിന്റെതാണെന്ന് മണി പറഞ്ഞു. യു.ഡി.എഫ് നേതാക്കളെ ഊളമ്പായ്ക്ക് അയയ്ക്കണമെന്നും മണി പറഞ്ഞു.

മുന്‍ ദൗത്യസംഘ തലവന്‍ സുരേഷ് കുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപവും മണി നടത്തി. സുരേഷ് കുമാര്‍ മദ്യപാനിയും മയക്കുമരുന്നിന് അടിമയാണെന്നും മണി പറഞ്ഞു. സഭാ നേതൃത്വത്തിനെതിരെയും മണി രൂക്ഷ വിമര്‍ശനം നടത്തി.അവിടെ കുരിശ് വച്ചത് ശരിയായില്ലെന്ന് പറയുന്ന സഭാ നേതൃത്വം ഇത്രകാലം എവിടെയായിരുന്നുവെന്ന് മണി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button