KeralaLatest NewsNews

കോഴിക്കോട്ട് ട്രെയിന്‍ തട്ടിമരിച്ച നാലംഗ കുടുംബത്തെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് എലത്തൂരിന് സമീപനം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെയും മൂന്ന് പെണ്‍കുട്ടികളെയും തിരിച്ചറിഞ്ഞു. മലപ്പുറം തിരൂരങ്ങാടി പടിഞ്ഞാറ്റയില്‍ പുത്തന്‍പുരയില്‍ വീട് രാജേഷിന്റെ ഭാര്യ ഭാവന (33) മക്കളായ ഐശ്വര്യ (11), നന്ദിനി (10), വിസ്മയ (9) എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. രാവിലെയാണ് നാലുപേരെ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍ കണ്ടത്.

രാജേഷ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും ഭാവന വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയുമാണ്. കുട്ടികള്‍ഇരുമ്പുംചോല സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഇപ്പോള്‍ മമ്പുറത്ത് വാടക വീട്ടിലാണ് താമസം.

പുതിയങ്ങാടി കോയ റോഡിന് സമീപത്തെ പള്ളിക്കണ്ടി റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യായാണെന്നാണ് പ്രാഥമിക നിഗമനം. എലത്തൂര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button