NewsIndia

കശ്മീരിൽ കല്ലേറ് നടത്തുന്നവരെ ഏകോപിപ്പിക്കാനായി പ്രവർത്തിച്ചത് നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകൾ

ശ്രീനഗർ: കശ്മീരിൽ കല്ലേറ് നടത്തുന്നവരെ ഏകോപിപ്പിക്കാനായി പ്രവർത്തിച്ചത് 300 വാട്സ്ആപ്പ് ഗ്രൂപ്പുകളെന്ന് പോലീസ്. ഇതിൽ 90 ശതമാനവും പൂട്ടിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 250 അംഗങ്ങൾ വീതം ഒാരോ ഗ്രൂപ്പുകളിലും ഉണ്ടായിരുന്നു. ഇതുവഴിയാണ് ഏറ്റുമുട്ടൽ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ തടസപ്പെടുത്താനും പ്രക്ഷോഭങ്ങൾക്കിടെ കല്ലെറിയാനും ആളുകളെ ഏകോപിപ്പിക്കുന്നത്.

ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കൗൺസിലിങ് നടത്തുന്നതിന് വിളിച്ചു വരുത്തി. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ മിക്കവാറും എല്ലാ ഗ്രൂപ്പുകളും പൂട്ടിക്കാൻ സാധിച്ചിട്ടുണ്ട്. താഴ്‌വരയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇന്റർനെറ്റ് റദ്ദാക്കുന്ന സർക്കാർ തീരുമാനം മികച്ചതാണ്. ഇത് കശ്മീരിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് അവകാശപ്പെട്ടു. എന്നാൽ, സാധാരണ ജനങ്ങൾക്ക് നടപടി ബുദ്ധിമുട്ടാണെന്നാണ് വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button