Latest NewsNewsIndia

ജയലളിതയുടെ എസ്റ്റേറ്റ് ജീവനക്കാരനെ അജ്ഞാത സംഘം കൊലപ്പെടുത്തി : സുപ്രധാന രേഖകള്‍ കവര്‍ന്നു

ചെന്നൈ•അന്തരിച്ച മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ ജയലളിതയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ സെക്യുരിറ്റി ജീവനക്കാരനെ അജ്ഞാത സംഘം ആക്രമിച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ കോടനാണ് എസ്റ്റേറ്റിലെ കാവല്‍ക്കാരനായിരുന്ന ഓം ബഹാദൂര്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ കൃഷ്ണ ബഹാദൂര്‍ എന്ന ജീവനക്കാരനെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 11.30 നും തിങ്കളാഴ്ച പുലര്‍ച്ചെ 1.30 നും ഇടയിലാണ് അജ്ഞാത സംഘം കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആക്രമണം നടത്തിയ എട്ടംഗ സംഘം ഏതാനും സുപ്രധാന രേഖകള്‍ കവര്‍ന്നിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കോടനാട് എസ്റ്റേറ്റ് ജീവനക്കാര്‍ ഉള്‍പ്പടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്‌. ആക്രമണത്തിന് തോക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമല്ല.

900 ഏക്കര്‍ വിസൃതിയില്‍ പരന്നുകിടക്കുന്ന എസ്റ്റേറ്റ് ജയലളിത വിശ്രമത്തിനും ചികിത്സയ്ക്കുമുള്ള കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്. പ്രത്യേകിച്ചും വേനല്‍ക്കാലം ചെലവഴിക്കാനാണ് ജയലളിത ഇവിടെ എത്തിയിരുന്നത്.

90 കളില്‍ ജയലളിതയ്ക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദന ആരോപണം ഉയര്‍ന്ന വേളയിലാണ് നീലഗിരിയില്‍ പരന്നു കിടക്കുന്ന ഈ എസ്റ്റേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്ത് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button