Uncategorized

അ​മി​ത മ​ദ്യ​പാ​നം എതിർത്ത ഭാര്യയെ വെടിവെച്ച് കൊല്ലാൻ ശ്രമം ; മുൻ ജവാൻ അറസ്റ്റിൽ

ന്യൂ ഡൽഹി : അ​മി​ത മ​ദ്യ​പാ​നം  എതിർത്ത ഭാര്യയെ വെടിവെച്ച് കൊല്ലാൻ ശ്രമം  മുൻ ജവാൻ അറസ്റ്റിൽ. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ചാ​വ്ല​യി​ൽ സു​നി​ത എ​ന്ന യു​വ​തി​ക്കു നേ​ർ​ക്കാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​മു​ണ്ടാ​യ​ത്. ഇവരുടെ നേര്‍ക്ക് വെടി​യു​തി​ർ​ത്ത ഭ​ർ​ത്താ​വ്  മു​ൻ ബി​എ​സ്എ​ഫ് ജ​വാ​ൻ നി​ത്യാ​ന​ന്ദി​നെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച സു​നി​ത​യെ നി​ത്യാ​നന്ദ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വ​യ​റ്റി​ൽ വെ​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സുനിതയെ എ​യിം​സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അ​മി​ത മ​ദ്യ​പാ​ന​ശീ​ല​ത്തെ തു​ട​ർന്ന് പ​ത്തു വ​ർ​ഷം മുന്‍പ് നി​ത്യാ​ന​ന്ദി​നെ സൈ​ന്യ​ത്തി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടിരുന്നു. അ​മി​ത​മാ​യി മ​ദ്യ​പി​ച്ച​ശേ​ഷം നി​ത്യാ​ന​ന്ദ് ഭാ​ര്യ​യെ മ​ർ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്ന് മ​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. എന്നാൽ സു​നി​ത​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button