Latest NewsNewsGulf

സ്മാര്‍ട്ട് ഹോം സര്‍വീസ് പാക്കേജുമായി മൊബൈല്‍ സേവന കമ്പനി

ദുബായി: യുഎഇയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ ഡു, സ്മാര്‍ട്ട് ഹോം സര്‍വീസ് പാക്കേജുമായി രംഗത്ത്.

വിവിധ പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് ഡുവിന്റെ ഈ സ്മാര്‍ട്ട് ഹോം സര്‍വീസ് പാക്കേജ്. ലൈറ്റിംഗ് കണ്‍ട്രോള്‍, ഡോര്‍ സെന്‍സര്‍, ഓട്ടോമാറ്റിക് കര്‍ട്ടണുകള്‍, എസി ഉള്‍പ്പെടെയുള്ള ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങളും കാമറകളും സെന്‍സറുകളും ഉള്‍പ്പെടുന്ന ഹോംമോണിറ്ററിംഗ്് സംവിധാനങ്ങളും ഓഡിയോ, വീഡിയോ ഉപകരണങ്ങളും വയര്‍ലെസ് കവറേജ് നല്‍കുന്ന ഹോംനെറ്റ് വര്‍ക്കിംഗ് സംവിധാനങ്ങളുമൊക്കെയടങ്ങിയതാണ് സ്മാര്‍ട്ട് ഹോം സര്‍വീസ് പാക്കേജ്.

ദുബായി മീഡിയ സിറ്റിയിലെ അല്‍ സലാം ടവറിലുള്ള ഡുവിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഒരുക്കിയിരിക്കുന്ന ഹോം സര്‍വീസ് സേവനകേന്ദ്രത്തില്‍ സ്മാര്‍ട്ട് ഹോം സര്‍വീസിനെ കുറിച്ചറിയാനും ഉത്പന്നങ്ങള്‍ കാണാനും ഉപഭോക്താക്കളുടെ തിരക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button