Latest NewsNewsInternational

യു.എസ് അന്തർവാഹിനി ദക്ഷിണ കൊറിയൻ തീരത്ത്

സോൾ: യുഎസിന്റെ അന്തർവാഹിനി യു.എസ്.എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തി. യുഎസ് അന്തർവാഹിനി ബുസാൻ തീരത്താണ് എത്തിയിരിക്കുന്നത്. ഇതോടൊപ്പം ഉത്തരകൊറിയ സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്തതോടെ മേഖലയിൽ വീണ്ടും ആശങ്ക ഉയർന്നു. ഉത്തര കൊറിയ അഭ്യാസപ്രകടനം നടത്തിയത് സൈനിക വിഭാഗമായ ‘കൊറിയൻ പീപ്പിൾസ് ആർമി’യുടെ 85–ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ്. എന്നാൽ, പുതിയ സാഹചര്യത്തിൽ കാര്യങ്ങളെ ഏറെ ആശങ്കയോടെയാണ് ലോകം കാണുന്നത്. ഉത്തരകൊറിയൻ ഏകാധിപതി അഭ്യാസ പ്രകടനങ്ങൾ കാണാൻ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

ലോകരാജ്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയോടെ കേൾക്കുന്ന ഉത്തര കൊറിയയുടെ ആറാം അണു പരീക്ഷണമോ ഒരു പുതിയ ദീർഘദൂര മിസൈലിന്റെ പരീക്ഷണമോ സൈനിക സ്ഥാപക ദിനമായ ചൊവ്വാഴ്ച നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പരീക്ഷണം നടന്നിട്ടില്ലെന്നാണ് സൂചന. അതിനിടെ, ജപ്പാനിലെ ടോക്കിയോയിൽ വച്ച് യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാർ കൂടിക്കാഴ്ച നടത്തി. ആക്രമണം മുന്നിൽകണ്ട് ഉത്തര കൊറിയൻ സൈന്യം വോൻസണിൽ യുദ്ധപരിശീലനം നടത്തിയതായി ദക്ഷിണ കൊറിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button