Latest NewsNewsInternational

കാറിനടിയില്‍പ്പെട്ട കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം

ബെയ്ജിങ്: കാറിനടിയില്‍പ്പെട്ട കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലാണ് സംഭവം നടന്നത്. തിരക്കുള്ള റോഡിലേക്ക് ഇറങ്ങിയോടിയ 2 വയസുകാരി കാറിനടിയില്‍പ്പെടുകയായിരുന്നു. ഇപ്പോൾ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
വീഡിയോയില്‍ വാഹനങ്ങള്‍ക്കിടയിലൂടെ പിങ്ക് വസ്ത്രം ധരിച്ച കുട്ടി ഓടിയിറങ്ങുന്നത് കാണാം. റോഡില്‍ വാഹനത്തിലിരിക്കുന്ന ആരും കുഞ്ഞിനെ ശ്രദ്ധിക്കുന്നില്ല. റോഡിന് നടുവിലെത്തുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതാവുകയാണ്. ഇതിനിടെ ഒരു എസ്‌യുവി കാര്‍ എതിര്‍വശത്തേക്ക് പോകുന്നുണ്ട്. കാര്‍ കടന്നു പോകുന്നതിനിടെ കാറിനടിയില്‍ കുഞ്ഞിനെ കാണാം. ഇതിനിടെ മറ്റൊരു കാറും കുഞ്ഞിന്റെ തലയ്ക്കു മുകളിലൂടെ കടന്നുപോകുന്നു. കുഞ്ഞിനെ പിന്തുടര്‍ന്നെത്തുന്ന രണ്ട് സ്ത്രീകളിലൊരള്‍ റോഡിന് നടുവില്‍ നിന്നും കുഞ്ഞിനെ വാരിയെടുക്കുന്നതും വീഡിയോയിലുണ്ട്. ഇതിലെരാള്‍ കുഞ്ഞിന്റെ മുത്തശ്ശിയാണെന്ന് ചൈനയിലെ പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button