Latest NewsNewsIndia

വിഘടനവാദി നേതാവ് അറസ്റ്റിൽ

ശ്രീനഗര്‍: വിഘടനവാദി നേതാവ് അറസ്റ്റിൽ. ആസ്യാ അന്ദ്രാബിയെ ജമ്മുകശ്മീര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ പൊതു സുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ആസ്യാ അന്ദ്രാബിയുടെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.

ഇവര്‍ കശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ കല്ലെറിയാനും സംഘര്‍ഷത്തിനും പ്രേരിപ്പിക്കുന്ന പ്രധാന വിഘടനാവാദി നേതാവാണ്. ദുഖ്തരന്‍-ഇ-മില്ലറ്റ് എന്ന വിഘടന സംഘടനയുടെ സ്ഥാപികയും ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ അംഗവുമാണ്.

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ആഷിഖ് ഹുസൈന്‍ ഫക്തുവിനെയാണ് ആസ്യ അന്ദ്രാബി വിവാഹം ചെയ്തിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button