Latest NewsNewsTechnology

ലുക്ക് പറയാന്‍ ‘എക്കൊ ലുക്ക്’ എത്തുന്നു

കൊച്ചി: ടെക്ക് ലോകത്തെ അതികായരായ ആമസോണ്‍ ‘എക്കൊ ലുക്കു’മായി എത്തുന്നു. ധരിച്ചിരിക്കുന്ന വേഷവും മേക്ക്അപ്പും നമുക്കു ചേരുന്നുണ്ടോ എന്ന് പറഞ്ഞുതരാന്‍ ഒരു സുഹൃത്തില്ലാത്തത് പലരേയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. അതിനൊരു പരിഹാരവുമായിട്ടാണ് ‘എക്കൊ ലുക്ക്’ എത്തുന്നത്.

ഒരു ക്യാമറായാണ് എക്കൊ ലുക്ക്. ഫുള്‍ സ്‌കെയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് പാകത്തിനുള്ള ക്യാമറയാണ് എക്കൊ ലുക്ക്. ആവശ്യമെങ്കില്‍ ഫാഷന്‍ ടിപ്പുകളും ഇവ നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ആമസോണിന്റെ സാങ്കേതിക സഹായിയായി അറിയപ്പെടുന്ന അലക്‌സയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button