Latest NewsIndia

മുത്തലാഖ് അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: മുത്തലാഖ് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനുവേണ്ടി മുസ്ലീം സമുദായ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങണം. സ്ത്രീകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു.

ഇതിനായി മുസ്ലീം സമുദായത്തിലെ പരിഷ്‌കര്‍ത്താക്കള്‍ തന്നെ മുന്നോട്ട് വരുമെന്നാണ് കരുതുന്നത്. ഈ വിഷയം രാഷ്ട്രീയ കണ്ണോടുകൂടി കാണരുത്. തന്റെ സര്‍ക്കാര്‍ ഈ പഴഞ്ചന്‍ നിയമം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button