Latest NewsNewsInternational

ജോലിക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തൂമിന്റെ ഉത്തരവ്

ദുബായ് : ജോലിക്കാരായ സ്ത്രീകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം. യു.എ.ഇ എമിറേറ്റില്‍ പൊതുമേഖലയില്‍ പ്രസവാവധി 90 ദിവസമാക്കി. പ്രസവകാല രക്ഷയും ശിശു സംരക്ഷണവും കൂടുതല്‍ ഉറപ്പാക്കുകയാണു ലക്ഷ്യം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
നിലവില്‍ 60 ദിവസമാണ് അവധി. ജോലിയും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ത്രീകള്‍ക്കു പുതിയ ഉത്തരവ് അനുഗ്രഹമാകും. പാര്‍ട്ടൈം ജീവനക്കാര്‍ക്കും അവധി ലഭിക്കും. പ്രസവം മുതല്‍ 90 ദിവസമാകും അവധി. ആരോഗ്യസ്ഥിതി അനുസരിച്ചു പ്രസവ തീയതിക്കു 30 ദിവസം മുന്‍പു ലീവെടുക്കാം. വാര്‍ഷികാവധിയോടൊപ്പം ചേര്‍ത്തു പ്രസവാവധി എടുക്കാനും അവസരമുണ്ട്. ശമ്പളമില്ലാത്ത അവധി എടുക്കാമെങ്കിലും 120 ദിവസത്തില്‍ കൂടാന്‍ പാടില്ല.
ഗര്‍ഭം 24 ആഴ്ചയ്ക്കുമുന്‍പ് അലസിപ്പോയാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നതനുസരിച്ച് അവധി എടുക്കാം. 24 ആഴ്ചയ്ക്കുശേഷം പ്രസവിക്കുകയോ ഗര്‍ഭം അലസുകയോ ചെയ്താല്‍ 60 ദിവസത്തെ പ്രസവാവധി ലഭിക്കും. ഇതിനും മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണം. ജനിച്ച കുട്ടിക്കു വൈകല്യമുണ്ടെങ്കില്‍ പരിചരണത്തിന് ഒരു വര്‍ഷത്തെ അവധി ലഭിക്കും; മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതു പരമാവധി മൂന്നുവര്‍ഷം വരെയാകാം. ഇതിനു സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ അനുമതിയും ആവശ്യമാണ്. പ്രസവ, ശിശു സംരക്ഷണ അവധിക്കാലത്ത് ജീവനക്കാര്‍ക്ക് അടിസ്ഥാനവേതനം മാത്രമെ ലഭിക്കൂ. വാരാന്ത്യ, പൊതു അവധി ദിവസങ്ങളെല്ലാം ഈ അവധിയുടെ ഭാഗമാകും.
വനിതാ ജീവനക്കാരുടെ മക്കളായി നാലു വയസ്സിനു താഴെയുള്ള ഇരുപതോ അതിലേറെയോ കുട്ടികളുണ്ടെങ്കില്‍ ആ സ്ഥാപനങ്ങളില്‍ നഴ്‌സറി സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇരുപതില്‍ താഴെ കുട്ടികളുള്ള രണ്ടു സ്ഥാപനങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു നഴ്‌സറി സ്ഥാപിക്കുകയുമാവാം. നഴ്‌സറി സ്ഥാപിക്കാന്‍ സ്ഥലമില്ലാത്ത സ്ഥാപനങ്ങള്‍ക്കു സമീപത്തുള്ള ശിശുസംരക്ഷണ കേന്ദ്രവുമായി കരാറുണ്ടാക്കാവുന്നതാണ്. മാര്‍ച്ച് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു നിയമം നടപ്പാക്കുന്നത്.<

shortlink

Related Articles

Post Your Comments

Related Articles


Back to top button