Latest NewsIndia

എംപിയുടെ വീടിനുനേരെ ബോംബേറ്: നാല് പേര്‍ക്ക് പരിക്ക്

ഭഗല്‍പുര്‍: എംപിയുടെ വീടിനുനേരെ അജ്ഞാതരുടെ ബോംബ് ആക്രമണം. ബിഹാറിലെ ഇസാക്ചക് മസ്ജിദ് മേഖലയിലെ വീടിനു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ജെഡിയു രാജ്യസഭാ എംപി കെ. പര്‍വീണിന്റെ വീടിനുനേരെയാണ് സംഭവം. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവ സമയം എംപി വീട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ഭഗല്‍പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button