Latest NewsInternational

19 കാരിയെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ക്രൂരമായി തല്ലിക്കൊന്നു ; സംഭവം ഫെയ്‌സ്ബുക്ക് ലൈവില്‍

കാനഡ : കൗമാരക്കാരിയായ പെണ്‍കുട്ടിയെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ക്രൂരമായി തല്ലിക്കൊന്നു. സംഭവം ഫേസ്ബുക്കില്‍ ലൈവ് ആയി സംപ്രേഷണം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ട് മണിക്കൂറുകള്‍ക്കകം ആണ് കൊലപാതകം നടന്നത്. സെറീന മക്കേ എന്ന 19 കാരിയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗ് നഗരത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന്് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഒരു സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പെണ്‍കുട്ടികള്‍ ഈ കേസില്‍ അന്വേഷണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചോരയൊലിപ്പിച്ച് നിസ്സഹായയായി കിടക്കുന്ന പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു. പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ശബ്ദവും കേള്‍ക്കാമായിരുന്നു.

കൊലപാതകത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഫേസ്ബുക്ക് മെസഞ്ചറിലൂടേയും ഇത് വ്യാപകമായി പ്രചരിച്ചിരുന്നുതന്റെ സഹോദരിയുടെ ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കണ്ട് മനം മടുത്ത സഹോദരന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഇത് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button