KeralaLatest NewsNews

നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു

തിരുവനന്തപുരം:  നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ പി സദാശിവം തിരിച്ചയച്ചു. ബില്‍ പുന:പരിശോധിക്കണമെന്ന് രാഷ്ട്രപതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.നിലവിലെ തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോര്‍പറേഷന്‍ എന്നിവ അടക്കമുള്ളവ മാരിടൈം ബോര്‍ഡിന് കീഴിലാക്കുന്നതായിരുന്നു 2014 ല്‍ യു.ഡി.എഫ് സര്‍ക്കാർ പാസാക്കിയ മാരിടൈം ബോര്‍ഡ് ബില്‍.

ബില്‍ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടകാര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.ബില്‍ പുന:പരിശോധിക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടതും പിന്‍വലിക്കണമെന്ന ഗവര്‍ണറുടെ നിലപാടും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ നിയമോപദേശം തേടിയിട്ടാണ് പുനപരിശോധനയ്ക്ക് നിര്‍ദേശിച്ചതെന്നു നിയമ മന്ത്രി എ കെ ബാലൻ സഭയെ അറിയിച്ചു.ചെറുകിട തുറമുഖങ്ങള്‍ക്കായി മാരിടൈം ബോര്‍ഡ് രൂപവത്കരിക്കാനുള്ള നിര്‍ദേശം ഉള്‍കൊള്ളുന്നതാണ് മാരിടൈം ബില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button