KeralaLatest NewsNews

റെയില്‍വേ 24 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി

പാലക്കാട്: കൂടുതല്‍ ട്രെയിനുകള്‍ക്കായി സംസ്ഥാനം ആവശ്യം ഉന്നയിക്കുമ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കി റെയില്‍വേ. പാലക്കാട് തിരുവനന്തപുരം സേലം ഡിവിഷനുകളിലായി 24 സര്‍വീസുകളാണ് റെയില്‍വേ നിര്‍ത്തലാക്കിയത്.

ലാഭകരമല്ലാത്ത സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു എന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. ലാഭകരമല്ലാത്ത സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നു എന്നും ഈ പാതകളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട് എന്നുമാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

പാലക്കാട് ഡിവിഷനുകീഴില്‍ ഏറെ കാത്തിരുന്ന് പുനരാരംഭിച്ച പൊള്ളാച്ചി ട്രെയിനും പഴനി ട്രെയിനും ഉള്‍പ്പടെ ആറ് ട്രെയിനുകളുടെ പന്ത്രണ്ട് സര്‍വീസാണ് റെയില്‍വേ നിര്‍ത്തലാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button