KeralaLatest NewsNews

സിപിഎം കൊലപാതകങ്ങൾക്കെതിരെ മുഖ്യമന്ത്രിയോട് കാനം രാജേന്ദ്രൻ

കണ്ണൂർ:   സർവ്വ കക്ഷി യോഗങ്ങൾക്കു ശേഷവും കണ്ണൂരിൽ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പരിശോധിക്കണമെന്നു സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.’സമാധാന ചര്‍ച്ചകള്‍ക്കുശേഷം കണ്ണൂരില്‍ നല്ല അന്തരീക്ഷമായിരുന്നു.

അതിനിടെയാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്നും’ അദ്ദേഹം പറഞ്ഞു.കൊലപാതകം നടത്തിയ പ്രതികളെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button