Latest NewsInternational

സ്വന്തം ശരീരം സ്വന്തം സ്വാതന്ത്ര്യമായി കണ്ട് ടോപ്‌ലെസ് ആയ ലോകപ്രശസ്ത താരം

ന്യൂയോര്‍ക്ക്: എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ ഒരു വ്യക്തിയുണ്ട്. അത് മറ്റാരുമല്ല പോപ്പ് ഇതിഹാസം മൈക്കള്‍ ജാക്‌സന്റെ മകള്‍ പാരിസ് ജാക്‌സണ്‍. ചെറിയ പ്രായത്തില്‍ തന്നെ പ്രശംസ നേടിയ സുന്ദരി. മോഡലിലേക്ക് കടന്നതോടെ ടോപ്‌ലെസ് ആയി മാറുകയായിരുന്നു.

അതിരുവിട്ടുള്ള പ്രദര്‍ശനം ജനങ്ങളെ ആകര്‍ഷിച്ചു. വിമര്‍ശനങ്ങളുടെ പെരുമഴ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും തനിക്ക് ബാധകമല്ലെന്നാണ് താരത്തിന്റെ മറുപടി. നഗ്നത സൗന്ദര്യമാണ്, വിവസ്ത്രയായിരിക്കുമ്പോള്‍ പ്രകൃതിയിലേക്ക് മടങ്ങുന്ന അനുഭവമാണെന്നും ആരാധകര്‍ക്കുള്ള മറുപടിയായി താരം പറയുന്നു.

എന്റൈ ശരീരം എന്റെ സ്വാതന്ത്ര്യമാണ്. ലൈംഗികതയോട് മാത്രം ബന്ധിപ്പിക്കേണ്ടതല്ല നഗ്നത. ശരീരത്തില്‍ സൂര്യരശ്മികള്‍ നേരിട്ട് പതിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദമുണ്ട്. എനിക്ക് എല്ലാം അനുഭവിച്ചറിയണമെന്നും പാരിസ് ജാക്‌സണ്‍ പറയുന്നു.

പരിഹാസങ്ങളോടും, വിമര്‍ശനങ്ങളോടും ഭയമില്ല. തന്നെ അനുകരിക്കാന്‍ ആരോടും പറഞ്ഞിട്ടുമില്ല. താന്‍ മുന്നോട്ട് പോകുമെന്നും പാരിസ് ജാക്‌സണ്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button