Latest NewsIndia

റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടലിന്റെ ഭാഗമെന്ന് പി.ചിദംബരം

ചെന്നെ: ഏറെ നാളായി തന്നെയും കുടുംബത്തേയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. തന്റെ വീടുകളില്‍ റെയ്ഡ് നടന്നത് ഇതിന്റെ ഭാഗമാണ്. സിബിഐ അടക്കമുള്ള ഏജന്‍സികളെ ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുന്നതെന്നും ചിദംബരം പറഞ്ഞു.

തന്നെ നിശബ്ദനാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തനിക്കെതിരെ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ചില മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിലൊന്നും ഭയപ്പെടില്ലെന്നും എഴുത്തും പ്രസംഗവും തുരടുമെന്നും അദ്ദേഹം വ്യക്തമാക്കി. പി. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തിചിദംബരത്തിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഇന്ന് നടന്ന സിബിഐ റെയ്ഡിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button