Latest NewsNewsIndia

ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: തൃണമൂലും എൻ ഡി എ യും ഒപ്പത്തിനൊപ്പം : ഡാർജിലിംഗിൽ തൃണമൂലിന് തിരിച്ചടി

 

കൊൽക്കത്ത: ബംഗാൾ മുനിസിപ്പൽ തെരഞ്ഞെസൂപ്പിൽ തൃണമൂൽ കോൺഗ്രസിന് കീഴിൽ നാല് നഗരസഭകളും , ബിജെപി സഖ്യത്തിന് കീഴിൽ മൂന്നു നഗരസഭകളും ലഭിച്ചു. ബിജെപി-ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) സഖ്യത്തിന് ഡാർജിലിംഗിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്.ഡാർജിലിംഗിൽ 32 സീറ്റിൽ 31 ഉം എൻ ഡി എ സഖ്യം നേടി.

കുര്‍സേങ് 20 -ൽ 17 സീറ്റ് ബിജെപി-ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച നേടി. തൃണമൂല്‍ കോണ്‍ഗ്രസ് 3 സീറ്റിൽ ഒതുങ്ങി.കലിംപോങ് മണ്ഡലത്തിൽ എൻ ഡി എ സഖ്യം 19, തൃണമൂല്‍ കോണ്‍ഗ്രസ് 2, മറ്റുള്ളവര്‍ 2എന്ന നിലയിലാണ് സീറ്റ് നില. മൃക്ക്,പുജ്ലി,റായ്ഗാന്‍ജ് , എന്നീ നഗരസഭകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിട്ടു നിന്നു.കോൺഗ്രസിനൊപ്പം സഖ്യമായി മത്സരിച്ച ഇടതു പക്ഷത്തിന് നാമമാത്രമായ സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button