Latest NewsNewsGulf

ഈ ഇലക്ട്രോണിക് ഉപകരണം ദുബായില്‍ നിരോധിച്ചു

ഈ ഇലക്ട്രോണിക് ഉപകരണം ദുബായില്‍ നിരോധിച്ചു

ദുബായ്•ഒറ്റതവണ ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളുടെ വില്‍പനയും വിതരണവും ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. ഇത്തരം ചാര്‍ജറുകള്‍ നിരോധിച്ചുകൊണ്ട് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍  ഹുസൈന്‍ നാസര്‍ ലൂട്ടാ ഉത്തരവിട്ടു.

ഒരു തവണത്തെ ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കുന്ന ചെറിയ മൊബൈല്‍ ചാര്‍ജിംഗ് ഉപകരണമാണിവ. ഇവയുടെ വില്പന നിരോധിച്ചതായി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചത്.

ഒരു തവണത്തെ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ഇവ വന്‍ തോതില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതിനും ആരോഗ്യപ്രശ്നങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.

ഇത്തരം മൊബൈല്‍ ചാര്‍ജറുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യരുതെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോട് ദുബായ് മുനിസിപ്പാലിറ്റി ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button