Latest NewsIndiaNews

ഐ സിസ് ബന്ധം മൂന്നുപേർ അറസ്റ്റിൽ

 

ഹൈദരാബാദ്: ഇസ്ലാമിക ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് നിരോധിത തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനുമായും ബന്ധമുണ്ടെന്ന് സംശയമുണ്ട്.കഴിഞ്ഞ ദിവസം ഒരു ചാനൽ ആണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ഉറത്തുവിട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.

പ്രതികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങളടങ്ങിയ ചാനലിലെ വാര്‍ത്തയുടെ ടേപ്പ് ലഭിച്ചാല്‍ അന്വേഷണം കൂടുതൽ ഫലപ്രദമാകുമെന്ന് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് വ്യക്തമാക്കി.രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന മൂന്നു ഐസിസ് ഭീകരവാദികളെ കഴിഞ്ഞ മാസം ഡൽഹി- ഉത്തർപ്രദേശ് പോലീസ് ടീം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button