Latest NewsNewsGulf

ഖത്തറില്‍ 194 ഇന്ത്യക്കാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസിയുടെ റിപ്പോര്‍ട്ട്‌

ഖത്തറില്‍ 194 ഇന്ത്യക്കാര്‍ നിലവില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ വെളിപ്പെടുത്തി. 88 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തിലും കഴിയുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 112 ഇന്ത്യാക്കാരാണ് ഖത്തറില്‍ മരിച്ചതെന്നും അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നുവരുന്ന മാസാന്ത ഓപ്പണ്‍ഹൗസിന്റെ ഭാഗമായാണ് രാജ്യത്ത് തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്തുവിട്ടത് . സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 194 ഇന്ത്യാക്കാരും ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ 88 പേരുമുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലാളികളുടെ വേതനം വൈകുന്നതും കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതുള്‍പ്പടെയുള്ള പരാതികള്‍ ഓപ്പണ്‍ഹൗസില്‍ ലഭിച്ചിട്ടുണ്ട്.

ഖത്തരി അധികൃതരുടെ ആവശ്യപ്രകാരം ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്നവരുടെ യാത്രാരേഖകളുമായി ബന്ധപ്പെട്ട് 42 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നടന്നു. നാട്ടിലേക്ക് മടങ്ങാന്‍ സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് എംബസി 17 വിമാനടിക്കറ്റ് അനുവദിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റ ആഭിമുഖ്യത്തില്‍ ദുരിതം അനുഭവിച്ച 23പേര്‍ക്ക് സഹായം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button