Latest NewsNewsIndia

ഇന്ത്യയിലെ ഏറ്റവും വലിയ പാലം തീര്‍ത്തത് ചൈനയെ പ്രതിരോധിക്കാനെന്നു സൂചന: അരുണാചലിൽ ഇന്ത്യയുടെ സൈനിക കരുത്തു കൂട്ടും

ന്യൂഡൽഹി: 2000 കോടി രൂപ ചിലവിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ പാലം ഇന്ത്യയുടെ സൈനിക കരുത്തു കൂട്ടും.അരുണാചലിനെ ചൊല്ലി പല അവകാശവാദങ്ങളും ചൈന ഉന്നയിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സൈനീക നീക്കം അനായാസമാക്കാൻ ഈ പാത ഉപകരിക്കും.മുൻപ് ഇന്ത്യയ്ക്ക് അസമിൽ നിന്ന് അരുണാചലിലേക്കു പോകാൻ പ്രത്യേക മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. ബ്രഹ്മപുത്ര താണ്ടി ദുര്ഘടമായിരുന്നു യാത്ര. എന്നാൽ ഇപ്പോൾ അരുണാചലിനെ ലക്ഷ്യമിട്ട് ചൈന സൈനിക നീക്കത്തിന് മുതിർന്നാൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാകും.

ഈ പാലത്തിന്റെ ഉദ്ദേശ്യം ഗതാഗതം മാത്രമല്ലെന്ന് ഇതിനാൽ വ്യക്തമാക്കുകയാണ്.ബ്രഹ്മപുത്രയുടെ കൈവഴിയായ ലോഹിത്തിനു കുറുകെയാണു ധോല സദിയ പാലം നിർമ്മിച്ചിരിക്കുന്നത്. അപ്പർ അസമും കിഴക്കൻ അരുണാചൽ പ്രദേശും തമ്മിൽ 24 മണിക്കൂറും ബന്ധം സ്ഥാപിക്കാൻ ധോല സദിയ പാലത്തിനു സാധിക്കും. മുൻപ് ബ്രഹ്മപുത്ര താണ്ടി പോകണമെങ്കിൽ പല തടസങ്ങളും ഉണ്ടായിരുന്നു. പ്രളയം ആണെങ്കിൽ ഇന്ത്യക്ക് ഒന്നും സാധിച്ചിരുന്നില്ല.

മുൻപ് ആറ് മണിക്കൂർ എടുത്തിരുന്ന യാത്ര ഇനി ഒരു മണിക്കൂർ കൊണ്ട് സാധ്യമാകും.ചൈനീസ് അധിനിവേശത്തെ ചെറുക്കാനുള്ള നടപടികളുടെ ഭാഗമായി ചൈനയുടെ നീക്കമറിഞ്ഞാൽ അതി വേഗം സൈന്യത്തെ അരുണാചലിൽ എത്തിക്കാനും ടാങ്കറുകളുടെയും മറ്റും നീക്കത്തിന് അനുയോജ്യമാകും വിധമാണു പാലത്തിന്റെ നിർമ്മാണം.വാജ്‌പേയ് സർക്കാരാണ് ഇത്തരത്തിലൊരു പാലത്തിന്റെ സാധ്യത മുന്നോട്ട് വച്ചത്.. 2010ൽ യുപിഎ സർക്കാരിന്റെ കാലത്താണ് പാലം പണി തുടങ്ങി വെച്ചത്. മോഡി സർക്കാർ അതിനു വേഗം കൂട്ടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button