Latest NewsNewsGulf

കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് ചര്‍ച്ചയ്ക്ക് വീണ്ടും വേദിയൊരുങ്ങുന്നു

കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നു കുവൈത്തിലേക്കു നോര്‍ക്ക വഴിയുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പുനരാരഭിക്കാനുള്ള ചര്‍ച്ചകള്‍ റമസാന്‍ മാസത്തിനു ശേഷം ആരംഭിക്കും.

ഇന്ത്യയില്‍നിന്നുള്ള വിദേശ റിക്രൂട്ട്മെന്റ് കേരളത്തിലെ നോര്‍ക്ക, ഒഡെപെക്, തമിഴ്നാട്ടിലെയും ആന്ധ്രയിലെയും യു പി യിലെയും ആര്‍ സര്‍ക്കാര്‍ എജന്‍സികള്‍ എന്നിവ വഴി മാത്രമാക്കിയ ഉത്തരവിന് ശേഷം കുവൈത്ത് ആരോഗ്യമന്ത്രാലയം നോര്‍ക്ക വഴി റിക്രൂട്ട്മെന്റിനു സമ്മതിച്ചതാണ്.

കേരളത്തില്‍ നിന്നുള്ള നേഴ്സുമാരുടെ അവസരം നഷ്ടപ്പെടുന്ന സാഹചര്യവും വന്നിരുന്നു . ഈ ഘട്ടത്തിലാണ് ചര്‍ച്ച പുനരാരംഭിക്കാന്‍ ഇന്ത്യന്‍ എംബസി വഴി നോര്‍ക്ക കുവൈത്ത് അധികൃതരെ സമീപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button