Latest NewsIndiaNews

അര്‍ണാബിന് എതിരെ മാനനഷ്ടക്കേസ് നല്‍കി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ ചാനലായ റിപ്പബ്ളിക് ടിവിക്കുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തരൂർ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.

മെയ് എട്ടിനും പതിമൂന്നിനും ഇടയില്‍ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളാണ് കേസിനാസ്പദം. മാത്രമല്ല ഡല്‍ഹി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കും വരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പബ്‌ളിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എആര്‍ജി ഔട്ട്‌ലയര്‍ മീഡിയയെയും എഎന്‍പിഎല്ലിനേയും എതിര്‍കക്ഷികളാക്കിയാണ് ശശി തരൂര്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button