Latest NewsCricketSports

കുംബ്ലെയോട് കോഹ്ലിക്ക് കടുത്ത അതൃപ്തി

ന്യൂ ഡൽഹി : കുംബ്ലെയോട് കോഹ്ലിക്ക് കടുത്ത അതൃപ്തി. ചാമ്പ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമെന്നും,പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കര്‍ശനമായ ശൈലിയോട് കോഹ്‌ലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് കടുത്ത അതൃപ്തി ഉണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ന്നു.

ഈ അഭിപ്രായ വ്യത്യാസമാണ് ചാമ്പ്യന്‍സ് ട്രോഫിയോടെ കരാര്‍ അവസാനിക്കുന്ന കുംബ്ലെയെ മാറ്റി പുതിയ പരിശീലകനെ തിരയാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്. കൂടാതെ കുംബ്ലെയുടെ പരിശീലന രീതിയോട് യോജിച്ചു പോകാനാവില്ലെന്ന് സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയെ കോഹ്ലി അറിയിച്ചു.

രവി ശാസ്ത്രിയുടെ പരിശീലന രീതിയോടാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് താത്പര്യമെന്നും,ന്യൂസീലന്‍ഡിനെതിരായ ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തിന് ശേഷം കോഹ്ലി ഈ പ്രശ്‌നം ബി.സി.സി.ഐ ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലിയുമായി ചര്‍ച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button