NewsIndia

പരാതിക്കാരായ യുവതികളെ അപമാനിച്ച പോലീസുകാരൻ അറസ്റ്റിൽ

ലക്‌നൗ: പരാതിക്കാരായ പെണ്‍കുട്ടികളെ അപമാനിച്ച പൊലീസുകാരന്‍ അറസ്​റ്റില്‍. തങ്ങൾക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടികളിൽ ഒരാളോട് ഈശ്വരി പ്രസാദ് എന്ന പൊലീസുകാരന്‍ മോശമായി പെരുമാറുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ അടുത്ത്​ വിളിച്ച്‌​ സ്വകാര്യ ഭാഗങ്ങളില്‍ തൊടുകയും മോശമായി പെരുമാറുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ ഇയാളെ സസ്‍പെൻഡ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പോസ്​കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

അതേസമയം താന്‍ പെണ്‍കുട്ടിയു​െട കൈയില്‍ പിടിച്ചിട്ടേയുള്ളൂവെന്നും ലൈംഗികമായി അപമാനിച്ചിട്ടില്ലെന്നും കോണ്‍സ്​റ്റബിള്‍ ഇൗശ്വരി പ്രസാദ്​ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button